ആലുവ: ആലുവ അദ്വൈതാശ്രമം സെക്രട്ടറിയായി ചുമതലയേറ്റ സ്വാമി ധർമ്മചൈതന്യയെ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണൻ ആശ്രമത്തിലെത്തി കൂടിക്കാഴ്ച്ച നടത്തി. തുടർന്ന് പൊന്നാടയണിയിച്ച് ആദരിച്ചു.
ജില്ലാ ജനറൽസെക്രട്ടറി എം.എ. ബ്രഹ്മരാജ്, എം.എൻ. ഗോപി, ഷിബു ആന്റണി, സേതുരാജ് ദേശം, മുനിസിപ്പൽ കൗൺസിലർ എൻ. ശ്രീകാന്ത് എന്നിവരും ഒപ്പമുണ്ടായിരുന്നു.