വൈപ്പിൻ: മുനമ്പം ഗവ.ആശുപത്രിക്ക് കേരള സർക്കാരിന്റെ കമന്റേഷൻ അവാർഡ് പ്രഖ്യാപിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജാണ് അവാർഡ് പ്രഖ്യാപനം നടത്തിയത്. അര ലക്ഷം രൂപയാണ് അവാർഡ് തുക.

സംസ്ഥാനത്തെ മികച്ച സർക്കാർ ആശുപത്രികൾക്ക് നൽകുന്ന കായകല്പ അവാർഡുകൾ പ്രഖ്യാപിച്ചപ്പോഴാണ് മുനമ്പത്തിനുള്ള അവാർഡും പ്രഖ്യാപിക്കപ്പെട്ടത്. ജില്ലാ ആശുപത്രികൾ, താലൂക്ക് ആശുപത്രികൾ, സാമൂഹികആരോഗ്യ കേന്ദ്രങ്ങൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ എന്നിവയിൽ നിന്ന് അൻപത് ശതമാനത്തിലേറെ മാർക്ക് നേടുന്ന ആശുപത്രികളെയാണ് അവാർഡിനായി പരിഗണിക്കുക. കുടുംബാരോഗ്യകേന്ദ്രം വിഭാഗത്തിൽ 89.6 ശതമാനം മാർക്ക് നേടിയാണ് മുനമ്പം അവാർഡിന് അർഹമായത്.