ആലുവ: സൗത്ത് ഇന്ത്യൻ ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ ചാമ്പ്യനായ എസ്.എൻ.ഡി.പി യോഗം ചാലക്കൽ ശാഖാംഗം പനച്ചിക്കൽ പി.സി. മുരളിയെ എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ ആദരിച്ചു. യൂണിയൻസെക്രട്ടറി എ.എൻ. രാമചന്ദ്രൻ പൊന്നാട അണിയിച്ചു. ശാഖാസെക്രട്ടറി എൻ.പി. സുനിൽകുമാർ മൊമെന്റോ നൽകി. വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ, ശാഖാപ്രസിഡന്റ് എൻ.എ. രവീന്ദ്രൻ, ശ്രീനാരായണ എംപ്ളോയീസ് ഫോറം യൂണിയൻ സെക്രട്ടറി എ.ആർ. സുനിൽ ഘോഷ്, പി.പി. സജീഷ് പി.പി, പി.വി. അനിൽകുമാർ, കെ.പി. സുരേഷ്, ഷീബ മുരളി എന്നിവർ പങ്കെടുത്തു.