വൈപ്പിൻ: മോൺ. ജോസഫ് പടിയാരംപറമ്പിലിന്റെ നിര്യാണത്തിൽ കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. അനുശോചിച്ചു. സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ പൊതുദർശനത്തിനു വച്ച ഭൗതിക ശരീരത്തിൽ എം.എൽ.എ. ആദരാഞ്ജലി അർപ്പിച്ചു. ആത്മീയതയിലെന്നപോലെ പൊതുമണ്ഡലത്തിലും തേജസാർന്ന വ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന് എം.എൽ.എ. പറഞ്ഞു. ചരിത്രബോധമുള്ള മികച്ച സംഘാടകൻ കൂടിയായിരുന്ന അദ്ദേഹം പൊതുസമൂഹക്ഷേമത്തിനുതകുന്ന ഇടപെടലുകളിലൂടെ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചെന്നും എം.എൽ.എ. അനുശോചന സന്ദേശത്തിൽ പറഞ്ഞു.