ആലുവ: ആലുവ മീഡിയ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പത്രപ്രവർത്തകനായിരുന്ന അന്തരിച്ച സുനീഷ് കോട്ടപ്പുറത്തിന്റെ മൂന്നാമത് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. അൻവർസാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് ജോസി.പി. ആൻഡ്രൂസ് അദ്ധ്യക്ഷത വഹിച്ചു. ആലുവ നഗരസഭചെയർമാൻ എം.ഒ. ജോൺ അനുസ്മരണ പ്രഭാഷണം നടത്തി. എം.ജി. സുബിൻ, എസ്.എ. രാജൻ എന്നിവർ സംസാരിച്ചു.