പള്ളുരുത്തി: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ അഴകിയകാവ് ഭഗവതി ക്ഷേത്രത്തിലും ശ്രീ മാരംമ്പിള്ളി ആദിപരാശക്തി ക്ഷേത്രത്തിലും സമീപപ്രദേശങ്ങളായ പൊലീസ് സ്റ്റേഷനിലും കട കമ്പോളങ്ങളിലും ഹിന്ദുഐക്യവേദിയുടെയും സേവാഭാരതിയുടെയും ആഭിമുഖ്യത്തിൽ അണുനശീകരണ യജ്ഞം നടത്തി. അഴകിയകാവ് ക്ഷേത്ര താലപ്പൊലി കമ്മിറ്റി പ്രസിഡന്റ് എ.ജി.സുര, ശ്രീ മാറമ്പള്ളിക്ഷേത്ര പ്രസിഡന്റ് സനിൽകുമാർ എന്നിവർ നേതൃത്വം നൽകി. ഹിന്ദു ഐക്യവേദി കൊച്ചിതാലൂക്ക് ജനറൽ സെക്രട്ടറി പി.പി. മനോജ്, താലൂക്ക് അദ്ധ്യക്ഷൻ ടി. പി. പത്മനാഭൻ, എം. എച്ച്. ഭഗവത് സിംഗ്, പി.വി. ജയകുമാർ, എ. കെ. അജയകുമാർ, സുഭാഷ്, ഗണേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.