
കൊച്ചി: ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ കുറവ്. ഇന്നലെ 5,676 പേർക്കാണ് രോഗം ബാധിച്ചത്. 20
ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. 9,692പേർ രോഗ മുക്തി നേടി. ജില്ലയിൽ വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 50,764 ആണ്. ആകെ കൊവിഡ് രോഗികൾ 47,784.
ഇന്നലെ നടന്ന കൊവിഡ് വാക്‌സിനേഷനിൽ 8,366 ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്. ഇതിൽ 1,137 ആദ്യ ഡോസും 3,966 സെക്കൻഡ് ഡോസുമാണ്. കൊവിഷീൽഡ് 5,547 ഡോസും 2,816 ഡോസ് കൊവാക്‌സിനും മൂന്ന് ഡോസ് സ്പുട്‌നിക് വാക്‌സിനുമാണ് വിതരണം ചെയ്തത്.
ആരോഗ്യ പ്രവർത്തകർ, മുന്നണിപ്പോരാളികൾ തുടങ്ങിയവർക്കുള്ള കരുതൽ ഡോസായി 3,263 ഡോസ് വാക്‌സിൻ വിതരണം ചെയ്തു. ആകെ 78,934 ഡോസ് മുൻകരുതൽ വാക്‌സിൻ നൽകി
ജില്ലയിൽ ഇതുവരെ
58,71,899 ഡോസ് വാക്‌സിനാണ് നൽകിയത്. 32,00,484 ആദ്യ ഡോസ് വാക്‌സിനും, 25,92,481 സെക്കന്റ് ഡോസ് വാക്‌സിനും നൽകി.
ഇതിൽ 51,67,204 ഡോസ് കൊവിഷീൽഡും 6,88,007 ഡോസ് കൊ വാക്‌സിനും 16,688 ഡോസ് സ്പുട്‌നിക് വാക്‌സിനുമാണ്.
നിയന്ത്രണങ്ങളിൽ ഇളവ് വരും
കൊവിഡ് വ്യാപനത്തിൽ കുറവ് വരുന്ന മുറയ്ക്ക് ജില്ലയിലെ നിയന്ത്രണങ്ങളിൽ സർക്കാർ നിർദേശിക്കുന്ന ഇളവുകൾ വരുത്തുമെന്ന് ജില്ലാ ആരോഗ്യ വിഭാഗം അറിയിച്ചു. സ്‌ക്കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടികൾ കർശനമായി പാലിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.