തൃപ്പൂണിത്തുറ: കേരള സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ ട്രാക്കോ കേബിൾ കമ്പനിയിൽ ഡിപ്പാർട്ടുമെന്റുകൾ തിരിച്ച് സ്വകാര്യവത്കരിക്കുന്നതിനെതിരെ സംയുക്ത ട്രേഡ് യൂണിയൻ നേതാക്കൾ മാനേജിംഗ് ഡയറക്ടർക്ക് നിവേദനം നൽകി. സ്വകാര്യവത്കരണത്തിന്റെ ടെൻഡർ നടപടി റദ്ദാക്കാമെന്ന് മാനേജിംഗ് ഡയറക്‌ടർ ഉറപ്പുനൽകി. ഐ.എൻ.ടി.യു സി, എ.ഐ.ടി.യു.സി, എസ്.ടി.യു യൂണിയൻ നേതാക്കളായ വി.പി. ജോർജ്, ടി.എൻ. ദാസ്, പി.എം. കരിം, പി.പി. അവറാച്ചൻ, ടി.ജെ. വിജു, സി.ജെ. റോബർട്ട്, കെ.ആർ. പ്രതാപൻ, ജി.അനിൽകുമാർ, പി.ബി. സതീഷ്, എസ്.എച്ച്. റഹിമാൻ, ഇ.ടി. അസ്‌ലം എന്നിവർ പങ്കെടുത്തു.