കൊച്ചി: യു.കെയിലെ കാർഡിഫ് യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള വെൽഷ് സ്കൂൾ ഒഫ് ആർക്കിടെക്ചറിലെ അർബൻ ഡിസൈൻ വിഭാഗത്തിലെ 22 വിദ്യാർത്ഥികളും അദ്ധ്യാപകരും കൊച്ചിയുടെ നഗരരൂപകല്പനയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മേയറുമായി സംവദിക്കുന്നു. 'വാക് വിത്ത് ദി മേയർ" എന്ന പരിപാടി സുഭാഷ് പാർക്കിൽ ഇന്ന് വൈകിട്ട് 4:30 മുതലാണ്.