ആലുവ: ആലുവ അദ്വൈതാശ്രമത്തിലെ ഗുരുമന്ദിരം കടവ് നവീകരണം ഇന്നലെ പുനരാരംഭിക്കുമെന്ന പ്രഖ്യാപനം ജലരേഖയായി. അൻവർ സാദത്ത് എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ നടന്ന ഇറിഗേഷൻവകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെയും അദ്വൈതാശ്രമം അധികൃതരുടെയും യോഗത്തിലാണ് ഇന്നലെ മുതൽ നിർമ്മാണം പുനരാരംഭിക്കാൻ തീരുമാനിച്ചത്. സബ് കരാറുകാരനുണ്ടായ സാങ്കേതിക തടസമാണ് നിർമ്മാണം പുനരാരംഭിക്കാൻ കഴിയാതിരുന്നതെന്നാണ് ഇറിഗേഷൻ വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ പ്രവീൺലാൽ പറയുന്നത്. ഇന്ന് പുനരാരംഭിച്ച് 23ന് പൂർത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.