ആലങ്ങാട്: കാൽനൂറ്റാണ്ടുകാലമായി തരിശായി കിടന്നിരുന്ന പാനായിക്കുളം ഏഴുവച്ചിറ പാടശേഖരത്തിൽ പുഞ്ചകൃഷിക്ക് തുടക്കമായി. കൃഷി ഓഫീസർ ചിന്നു ജോസഫ് ഞാറു നടീൽ ഉദ്ഘാടനം ചെയ്തു. ആലങ്ങാട് പാടശേഖരസമിതി കഴിഞ്ഞ വർഷമാണ് കൃഷി ആരംഭിച്ചത്. പാടശേഖരസമിതി സെക്രട്ടറി ടി.ആർ. സുനിൽ കുമാർ, കാർഷിക കർമ്മസേന അംഗങ്ങൾ എന്നിവർ പങ്കെടുത്തു.