
വരാപ്പുഴ: വരാപ്പുഴ സഹകരണ ബാങ്കിന്റെ നീതി മെഡിക്കൽ സ്റ്റോറിൽ പക്ഷിമൃഗാദികൾക്കുള്ള മരുന്ന് വിതരണം ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഷാരോൺ പനക്കൽ മരുന്നിന്റെ വിതരണോദ്ഘാടനം നിർവഹിച്ചു. സഹകരണ ബാങ്ക് പ്രസിഡന്റ് രാജേഷ് ചീയേടത്ത് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഫ്രാൻസിസ് പുനത്തിൽ, പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി ജോസഫ്, സി.ഐ. ജോയ്, സാജൻ ചക്യത്ത്, ജിതീഷ് ജൂതൻ ബില്ലി, വി.വി. ആന്റണി, രത്നാകര പൈ, മിനി ജൂഡ്സൺ, ലിസ ഗ്ലാഡ്സൺ, വിജി സുരേഷ് കുമാർ, സെക്രട്ടറി റുക്സാന ബായ്, കെ.എസ്. മുഹമ്മദ്, കെ. ആന്റണി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.