കൊച്ചി: ഷൺമുഖപ്രിയ ഫൗണ്ടേഷൻ വസന്ത പഞ്ചമിയുടെ ഭാഗമായി സംഘടിപ്പിച്ച വിപഞ്ചികവീണ ഉത്സവം സമാപിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി അൻപതിലേറെ വീണാവിദഗ്ദ്ധർ കച്ചേരികളുമായും പ്രഭാഷണങ്ങളുമായും ഇതിന്റെ ഭാഗമായി. വീണാവിദ്വാൻ എം. അനന്തപത്മനാഭൻ ഉദ്ഘാടനം ചെയ്തു. ഋഗ്വേദകാലഘട്ടം മുതലുള്ള സംഗീതോപകരണമാണ് വീണയെന്ന് ഷൺമുഖപ്രിയ ഫൗണ്ടേഷൻ സ്ഥാപക അനുരാധ മഹേഷ് പറഞ്ഞു. എൻ.അനന്തനാരായണനും ഡോ.എസ്.വി.സഹാനയും സോദോഹരണ വീണക്കച്ചേരിയും പ്രഭാഷണവും നടത്തി.