കൊച്ചി: എളമക്കര ദത്താത്രേയ ക്ഷേത്രത്തിൽ ആറാട്ട് ഉത്സവത്തിന് തുടക്കമായി. മേൽശാന്തി വിഷ്ണുപ്രസാദ്, അച്യുതഭട്ട്, നാരായണഭട്ട്,ധനുഷ്‌ഭട്ട്, എന്നിവരുടെ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ. 14 ന് വഞ്ചിയെടുപ്പ്, ആനപ്പുറത്ത് എഴുന്നെള്ളത്ത്, പകൽപ്പൂരം, ഗരുഡവാഹനശീവേലി എന്നിവയോടെ ആറാട്ടുത്സവം സമാപിക്കും.