കടവന്ത്ര: മട്ടലിൽ ഭഗവതി ക്ഷേത്രം വക റോഷൻ മെമ്മോറിയൽ ലൈബ്രറിയുടെ മൂന്നാം വാർഷികം 17ന് രാവിലെ 11 മണിക്ക് കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കവി മങ്കൊമ്പ് ഗോപാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും.

എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജ ശിവാനന്ദൻ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ നഗരസഭാ കൗൺസിലർമാരായ മാലിനി കുറുപ്പ്, ആന്റണി പൈനുതറ, മുൻ കൗൺസിലർ ടി.കെ. പത്മനാഭൻ, എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് മധു എടനാട്, എ.കെ. ഗംഗാധരൻ എന്നിവർ ആശംസകൾ അർപ്പിക്കുമെന്ന് മാനേജിംഗ് ട്രസ്റ്റി കെ.കെ. മാധവൻ അറിയിച്ചു.
പ്രതിമാസ പ്രതിഷ്ഠാദിനമായ 17ന് മകം നാളിൽ ക്ഷേത്രത്തിൽ വിവിധ പൂജകളും കലശാഭിഷേകവും പൊങ്കാല സമർപ്പണവും പ്രാസാദ ഊട്ടും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.