thuravoor
തുറവൂർ പഞ്ചായത്ത് മലമ്പനി വിമുക്ത ഗ്രാമപഞ്ചായത്തായി പ്രസിഡന്റ് ജിനി രാജീവ് പ്രഖ്യാപിക്കുന്നു.

അങ്കമാലി: തുറവൂർ ഗ്രാമപഞ്ചായത്തിനെ മലമ്പനി വിമുക്ത പഞ്ചായത്തായി പ്രസിഡന്റ്‌ ജിനി രാജീവ്‌ പ്രഖ്യാപിച്ചു.

സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.പി. മാർട്ടിൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീന ജിജോ, വാർഡ് മെമ്പർമാരായ ജെസി ജോയ്, സിൻസി തങ്കച്ചൻ, സിനി സുനിൽ, സാലി വിൽസൺ, വി.വി. രഞ്ജിത്ത്കുമാർ, ഡോ. അരുൺ ബി. കൃഷ്ണ, ഹെൽത്ത് ഇൻസ്‌പെക്ടർ. രാജശേഖർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ കെ.എ. അനീഷ്, ആശാ പ്രവർത്തകരായ മേരി മാത്യു, ഷൈലജ, ലിസി മാത്യു, സജി ഗോപി, ജിജി റെജി എന്നിവർ പങ്കെടുത്തു.

ഇതിന് മുന്നോടിയായി പഞ്ചായത്തിൽ എല്ലാ വാർഡുകളിലും ഹെൽത്ത് ഇൻസ്‌പെക്ടർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാർ, ആശാ വർക്കർമാർ എന്നിവർ അന്യസംസ്ഥാന തൊഴിലാളികളിലും മറ്റു സംസ്ഥാനങ്ങളിൽ സന്ദർശനം നടത്തിയവരിലും രക്തപരിശോധനയും പനി സർവ്വേയും ബോധവത്കരണവും നടത്തിയിരുന്നു.