mla
പുളിയനം-മേലാപ്പിള്ളി റോഡ് റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: പഞ്ചായത്തിലെ പുളിയനം - മേലാപ്പിള്ളി റോഡ് റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറിമാരായ പി.വി. ജോസ്, എസ്.ബി. ചന്ദ്രശേഖരവാര്യർ, കെ.വൈ. ടോമി, നിതിൻ സാജു, രാജമ്മ വാസുദേവൻ, എം.പി. നാരായണൻ, ഇട്ടിയച്ചൻ മണവാളൻ, ആന്റോ പുളിയനം, ജോഷി പറോക്കാരൻ, ആന്റണി മേലാപ്പിള്ളി എന്നിവർ സന്നിഹിതരായിരുന്നു.

എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 6.50 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് പണികഴിപ്പിച്ചത്.