പെരുമ്പാവൂർ: കേരള സ്റ്റേറ്റ് ആശാ വർക്കേഴ്സ് ഫെഡറേഷൻ (സി.ഐ.ടി.യു) ഒക്കൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒക്കൽ പി.എച്ച്.സി ക്കു മുന്നിൽ പ്രതിഷേധധർണ്ണ നടത്തി. സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.ഡി. ഷാജി ഉദ്ഘാടനം ചെയ്തു. കേന്ദ്രബഡ്ജറ്റിൽ ആശാവർക്കർമാർക്ക് വേണ്ട പരിഗണന നൽകാത്തതിൽ പ്രതിഷേധിച്ചും ആരോഗ്യമേഖല സ്വകാര്യവത്കരണം അവസാനിപ്പിക്കുക, വാക്സിൻ എല്ലാവർക്കും വേഗത്തിൽ ലഭ്യമാക്കുക, ആശാവർക്കർമാർക്ക് പ്രതിമാസം 21000 രൂപ അനുവദിക്കുക, സുരക്ഷയും ഇൻഷ്വറൻസും ഉറപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുമായിരുന്നു ധർണ്ണ. വനജ സാംബശിവൻ അദ്ധ്യക്ഷത വഹിച്ചു. ബിൻസി സാബു, സന്ധ്യ രഞ്ജൻ, പഞ്ചായത്ത് അംഗങ്ങളായ അജിത ചന്ദ്രൻ, ബിനിത സജീവ്, നേതാക്കളായ എം.കെ. രാജഗോപാൽ, കെ.ബി. മൊയ്തീൻകുട്ടി, പി.ഇ ഷംസുദ്ദീൻ തുടങ്ങിയവർ പങ്കടുത്തു.