തൃപ്പൂണിത്തുറ: ഇന്ത്യൻ ബുക്ക് ഒഫ് റെക്കാഡിൽ ഇടം നേടിയ സാറാമേരി റിജോയെ തൃപ്പൂണിത്തുറ ന്യൂനപക്ഷമോർച്ച മണ്ഡലംകമ്മിറ്റി ആദരിച്ചു.ഒരു മിനിറ്റ് 13 സെക്കൻഡിൽ വിശുദ്ധ വേദപുസ്തകത്തിലെ സങ്കീർത്തനത്തിലെ വിവിധ അദ്ധ്യായങ്ങൾ പറഞ്ഞു കൊണ്ടാണ് സാറാ റെക്കാഡ് കരസ്ഥമാക്കിയത്. ചടങ്ങിൽ ബി.ജെ.പി മണ്ഡലം പ്രസിഡന്റ് നവീൻ ശിവൻ, സെക്രട്ടറി കെ.ബി ചന്ദ്രൻ, ന്യൂനപക്ഷ മോർച്ച മണ്ഡലം പ്രസിഡന്റ് എ.സി അലക്സ്, ജനറൽ സെക്രട്ടറി റാണി പീറ്റർ എന്നിവർ പങ്കെടുത്തു.