sio
വാഴക്കുളം ഗ്രാമപഞ്ചായത്ത് മലമ്പനി വിമുക്ത പഞ്ചായത്തായി പ്രസിഡന്റ് ഗോപാൽ ഡിയോ പ്രഖ്യാപിക്കുന്നു

പെരുമ്പാവൂർ: വാഴക്കുളം ഗ്രാമപഞ്ചായത്ത് മലമ്പനി വിമുക്ത പഞ്ചായത്തായി പ്രസിഡന്റ് ഗോപാൽ ഡിയോ പ്രഖ്യാപിച്ചു. മലേറിയ നിവാരണ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പാക്കിയതിന്റെ ഭാഗമായി കഴിഞ്ഞ 5 വർഷത്തിനിടയിൽ രോഗം റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിലാണ് പ്രഖ്യാപനം. ആരോഗ്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുബൈറുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന് അബ്ദുൽ അസ്സീസ്, മെമ്പർമാരായ അഷ്‌റഫ് ചീരേക്കാടൻ, സുധീർ മുച്ചേത്ത്, ഹമീദ് തുടങ്ങിയവർ പങ്കടുത്തു.