മരട്: തൊഴിലുറപ്പ് പദ്ധതിക്ക് കേന്ദ്ര സർക്കാർ കൂടുതൽ തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരള മഹിളാസംഘം മരട് മേഖലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മരട് പോസ്റ്റാഫീസിനു മുമ്പിൽ പ്രതിഷേധ സമരം നടത്തി. മഹിളാസംഘം തൃപ്പൂണിത്തുറ മണ്ഡലംസെക്രട്ടറി ദിഷ പ്രതാപൻ ഉദ്ഘാടനം ചെയ്തു. മരട് മേഖലാപ്രസിഡന്റ് ഷഹ്‌ന സൈജു അദ്ധ്യക്ഷയായി. സി.പി.ഐ തൃപ്പൂണിത്തുറ മണ്ഡലം കമ്മിറ്റി അംഗം എ.ആർ. പ്രസാദ്, മരട് ലോക്കൽസെക്രട്ടറി പി.ബി. വേണുഗോപാൽ, മരട് നോർത്ത് ബ്രാഞ്ച് സെക്രട്ടറി കെ.കെ. ജയേഷ്, എ.ഐ.വൈ.എഫ് മരട് മേഖല സെക്രട്ടറി എ.എസ്. വിനീഷ്, മഹിളാസംഘം തൃപ്പൂണിത്തുറ മണ്ഡലം കമ്മിറ്റി അംഗം സംഗീത അജിത്ത്, മരട് മേഖലാസെക്രട്ടറി അംബികരമേഷ്, സവിത ജയേഷ് എന്നിവർ സംസാരിച്ചു.