 
മൂവാറ്റുപുഴ: പൊതുമേഖലാ സംരക്ഷണത്തിനും എൽ.ഐ.സി വില്പനയ്ക്കുമെതിരെ അദ്ധ്യാപക സർവ്വീസ് സംഘടനാ സമരസമിതിയുടെ നേതൃത്വത്തിൽ എൽ.ഐ.സി സംരക്ഷണ ദിനമായി ആചരിച്ചു. മൂവാറ്റുപുഴ എൽ.ഐ.സി ഓഫീസിനു മുന്നിൽ നടന്ന ധർണ്ണ കെ.ജി.ഒ.എഫ് താലൂക്ക് സെക്രട്ടറി ഡോ. പി.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൗൺസിൽ മേഖലാ പ്രസിഡന്റ് അരുൺ പരുത്തപ്പാറ അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് കൗൺസിൽ ജില്ലാ ട്രഷറർ കെ.കെ. ശ്രീജേഷ് സംസാരിച്ചു. മേഖലാ സെക്രട്ടറി അനൂപ്കുമാർ എം.എസ്, പി.എച്ച്. ഷമീർ, എം.എ. വിജയൻ, ഗോകുൽ രാജൻ, രതീഷ് എം.ആർ, സതീഷ് സത്യൻ, ഡോ. ഷമീം, ഡോ. ലീന പോൾ എന്നിവർ നേതൃത്വം നൽകി.