
തൃക്കാക്കര: ട്രാൻസ് ജെൻഡേഴ്സ് കമ്മ്യൂണിറ്റിക്കു വേണ്ടി സംസ്ഥാന യുവജന ക്ഷേമ ബോർഡ് ജില്ലാ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ട്രാൻസ് ജെൻഡേഴ്സ് ക്ലബ്ബ്  'മാരിവില്ല്" രൂപീകരിച്ചു. ജില്ലായൂത്ത് പ്രോഗ്രാം ഓഫീസർ പി.ആർ ശ്രീകല പ്രവർത്തന ലക്ഷ്യങ്ങളെക്കുറിച്ച് വിശദീകരിച്ചു. യുവജന ക്ഷേമ ബോർഡ് ജില്ലായൂത്ത് കോ ഓഡിനേറ്റർ എ.ആർ രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. ക്ലബ്ബ് അംഗങ്ങൾക്കായി വിവിധ പരിശീലനങ്ങൾ സംഘടിപ്പിക്കും. ശീതൾ ശ്യാം (പ്രസിഡന്റ് ),ഷെറിൻ (വൈസ് പ്രസിഡന്റ്),പി.ഋതു മെഹർ (സെക്രട്ടറി),സഞ്ചോ സ്റ്റീവ് (ജോ.സെക്രട്ടറി),അമൃത(ട്രഷറർ) ഹരിണി ചന്ദന, ദയഗായത്രി, രഹ്ന, ചാരു എന്നിവരാണ് ഭാരവാഹികൾ.രഞ്ജു രഞ്ജുമാർ, രാഗ രഞ്ചിനി, സബിത എന്നിവരാണ് രക്ഷാധികാരികളാണ്.