കോലഞ്ചേരി: പൂതൃക്ക, തിരുവാണിയൂർ പഞ്ചായത്തുകളിലെ പാതയോരങ്ങളിൽ സ്ഥാപിച്ചിട്ടുള്ള കൊടിമരങ്ങൾ, ഹോർഡിംഗുകൾ, ബോർഡുകൾ, ബാനറുകൾ മറ്റ് നിർമ്മാണങ്ങൾ എന്നിവ അടിയന്തരമായി നീക്കംചെയ്യണം. അല്ലാത്ത പക്ഷം സ്ഥാപിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കും. നീക്കംചെയ്യുന്നതിനുള്ള ചെലവ് പിഴ ഉൾപ്പെടെ അവരിൽനിന്ന് ഈടാക്കുമെന്ന് സെക്രട്ടറി അറിയിച്ചു.