
കൊച്ചി: സംവിധായകൻ ബാലചന്ദ്രകുമാർ പ്രതിയായ പീഡനക്കേസ് അന്വേഷണത്തിന്റെ ഭാഗമായി പുതുക്കലവട്ടത്തെ ഗാനരചയിതാവിന്റെ വീടിന്റെ മുകൾനില പൊലീസിന്റെ ഹൈടെക്ക് സെൽ തുറന്ന് പരിശോധിച്ചു. സെല്ലിന്റെ ചുമതലയുള്ള തിരുവനന്തപുരം റൂറൽ അഡിഷണൽ എസ്.പി എസ്.ബിജുമോന്റെ നേതൃത്വത്തിലുള്ള സംഘമാണ് പീഡനം നടന്നതായി പരാതിയിൽ പറയുന്ന വീട് ഇന്നലെ ഉച്ചയ്ക്ക് പരിശോധിച്ചത്.വീട്ടുടമയിൽ നിന്ന് കാര്യങ്ങൾ ചോദിച്ചറിയലും മഹസർ രേഖപ്പെടുത്തലുമാണ് നടന്നത്. നടപടിയെക്കുറിച്ച് പ്രതികരിക്കാൻ പ്രത്യേക സംഘം തയ്യാറായില്ല. പരാതി നൽകിയ കണ്ണൂർ സ്വദേശിനിയുടെ രഹസ്യമൊഴി എറണാകുളം മജിസ്ട്രേട്ട് കോടതി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു.