തൃപ്പൂണിത്തുറ: വെള്ളപ്പൊക്ക ദുരിതാശ്വാസ സ്കീമിൽ ഉൾപ്പെടുത്തി വിവിധ റോഡുകളുടെ പുനരുദ്ധാരണത്തിന് 75 ലക്ഷം രൂപ അനുവദിച്ചതായി കെ. ബാബു എം.എൽ.എ അറിയിച്ചു. കൂമ്പയിൽ സെന്റ് ആന്റണീസ് റോഡ്, (വാർഡ് -10 കുമ്പളം പഞ്ചായത്ത് 10 ലക്ഷം)​,​ നവോദയ റോഡ് (വാർഡ് 5, ഉദയംപേരൂർ പഞ്ചായത്ത് 10 ലക്ഷം)​ ചാരിചേരിൽ റോഡ് (വാർഡ് -14, ഉദയംപേരൂർ പഞ്ചായത്ത് 10 ലക്ഷം)​,​ കൈരളി നഗർ റോഡ് (വാർഡ് -19, ഉദയംപേരൂർ പഞ്ചായത്ത് 8 ലക്ഷം)​ വെട്ടിക്കാപിള്ളി റോഡ് ( വാർഡ് -17, ഉദയംപേരൂർ പഞ്ചായത്ത് 10 ലക്ഷം)​,​ വട്ടച്ചിറ-അകത്തൂട്ട് റോഡ് ( വാർഡ് -5,ഉദയംപേരൂർ പഞ്ചായത്ത് 7ലക്ഷം)​,​ കപൂർ റോഡ് ( വാർഡ് -14, ഉദയംപേരൂർ പഞ്ചായത്ത് 10 ലക്ഷം)​ ചെമ്മഴികാട് ലൈൻ (വാർഡ് 2,ഉദയംപേരൂർ പഞ്ചായത്ത് 10 ലക്ഷം)​