പറവൂർ: കർണാടകയിലെ ബെംഗളൂരു നോർത്ത് ജില്ലാ കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റായി ഗോതുരുത്ത് സ്വദേശിനി കുഞ്ഞുമോൾ വർഗീസിനെ തിരഞ്ഞെടുത്തു. ഗോതുരുത്ത് കോണ് കെ.ജെ. തോമസിന്റെയും ലീലാമ്മയുടെയും മകളാണ്. ഭർത്താവ് മങ്കൊമ്പ് സ്വദേശി വർഗീസ് ആന്റണിക്കൊപ്പം ഇരുപത്തേഴ് വർഷമായി കർണാടകയിലാണ് താമസം. ന്യൂനപക്ഷവിഭാഗം ബഗളുരു ജില്ലാ സെക്രട്ടറി, സോണൽ വൈസ് ചെയർപേഴ്സൺ, സ്റ്റേറ്റ് കോഓർഡിനേറ്റർ, ഡി.സി.സി സെക്രട്ടറി, ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.