
കൊച്ചി: എം.പി.ഇ.ഡി.എ മത്സ്യകൃഷി വിഭാഗത്തിലെ മുൻ ജോയിന്റ് ഡയറക്ടർ എം. ഷാജി, ആലുവ ഫൈൻ അക്വാസിസ്റ്റം മേധാവി ഹാഫീസ് അബുബക്കർ എന്നിവരുടെ നേതൃത്വത്തിൽ വിവിധ ജില്ലകളിൽ നടത്തിവരുന്ന കൃത്രിമ കടൽജല ചെമ്മീൻ കൃഷി പദ്ധതിയുടെ ഭാഗമായി കലൂർ ഫ്രീഡം റോഡിൽ നിഖിൽ മാധവൻ നടത്തിയ വനാമി ചെമ്മീൻ കൃഷി വിളവെടുപ്പ ഇന്ന് നടക്കും. വൈകിട്ട് 5ന് നടക്കുന്ന വിളവെടുപ്പ് കുഫോസ് വൈസ് ചാൻസലർ ഡോ. കെ. റിജിൻ ജോൺ ഉദ്ഘാടനം ചെയ്യും. 108 ദിവസമായ ചെമ്മീനിൽ നിന്ന് 80 കിലോയാണ് പ്രകതീക്ഷിക്കുന്നതെന്ന് നിഖിൽ മാധവൻ പറഞ്ഞു.