പള്ളുരുത്തി: മണ്ഡലം സർവീസ്സഹകരണ ബാങ്കിന്റെ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് സൗജന്യമായി നിർമ്മിച്ച് നൽകുന്ന വീടുകളുടെ താക്കോൽ കൈമാറി. ജി.സി.ഡി.എ ചെയർമാൻ കെ.ചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്തു. പത്താരശേരി ട്രീസാ ഫാരിയ, കിഴക്കേടത്ത് വെളി രാധ എന്നിവർക്കാണ് വീടുകൾ നൽകിയത്.13 വീടുകളിൽ 10 പേർക്ക് വീടുകൾ നൽകി.പ്രസിഡന്റ് കെ.പി.ശെൽവൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എം.നജ്മ, കെ.സുരേഷ്,പി.എസ്.വിജു, പി.എച്ച്.ഹാരിസ്, തുടങ്ങിയവർ സംബന്ധിച്ചു.