
കൊച്ചി: കേന്ദ്ര ബഡ്ജറ്റും കാർഷികമേഖലയും എന്ന വിഷയത്തിൽ മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ പ്രഭാഷണം ഇന്ന് വൈകീട്ട് മൂന്നിന് എറണാകുളം പ്രസ് ക്ലബ് ഹാളിൽ നടക്കും. ടി.കെ.സി. വടുതല ജന്മശതാബ്ദി ആഘോഷസമിതിയുടെ നേതൃത്വത്തിലാണ് പരിപാടി. ചടങ്ങിൽ ടി.കെ.സി. വടുതല ജനറൽ എഡിറ്ററായി 1977ൽ പുറത്തിറക്കിയ ഡോ.ബി.ആർ. അംബേദ്കർ ജീവിതവും ദർശനവും ആന്തോളജിയുടെ പുതിയ പതിപ്പിന്റെ പ്രകാശനവും മന്ത്രി നിർവഹിക്കും. മുൻ കേന്ദ്ര മന്ത്രി പ്രൊഫ. കെ.വി.തോമസ് അദ്ധ്യക്ഷത വഹിക്കും. മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ ഇഗ്നേഷ്യസ് ഗോൺസാൽവസ് പുസ്തകം സ്വീകരിക്കും. കെ.ഇ.പി.ഐ.പി ചെയർമാൻ സാബു ജോർജ് സംസാരിക്കും.