
കൊച്ചി: ജില്ലയിൽ ഇന്നലെ 4441 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 3185 പേർക്കാണ് രോഗം. ഉറവിടം അറിയാത്ത 1236 പേർക്കും 19 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ഇന്നലെ 9781 പേർ രോഗ മുക്തി നേടി. ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 42332 ആണ്.
526 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 6261 പേരെ നിരീക്ഷണ പട്ടികയിൽ നിന്ന് ഒഴിവാക്കി. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 45202 ആണ്. ജില്ലയിൽ നിന്നും കൊവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നും 16982 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ഇന്നലെ നടന്ന കൊവിഡ് വാക്സിനേഷനിൽ വൈകിട്ട് 1139 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. ഇതിൽ 211ആദ്യ ഡോസും 380 സെക്കന്റ് ഡോസുമാണ്. കൊവിഷീൽഡ് 855 ഡോസും 283 ഡോസ് കൊവാക്സിനും ഒരു ഡോസ് സ്പുട്നിക് വാക്സിനുമാണ് വിതരണം ചെയ്തത്. ആരോഗ്യ പ്രവർത്തകർ മുന്നണിപ്പോരാളികൾ തുടങ്ങിയവർക്കുള്ള കരുതൽ ഡോസായി 548 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. ആകെ 78798 ഡോസ് മുൻകരുതൽ വാക്സിൻ നൽകി. ജില്ലയിൽ ഇതുവരെ 5872521 ഡോസ് വാക്സിനാണ് നൽകിയത്.