നെടുമ്പാശേരി: ചെങ്ങമനാട് സർവ്വീസ് സഹകരണ ബാങ്കിന്റെ ഗ്രീൻ ചെങ്ങമനാട് പദ്ധതിയുടെ ഭാഗമായി ചാന്തേലിപ്പാടം കാർഷികഗ്രൂപ്പ് പുറയാർ ചാന്തേലിപ്പാടത്ത് നടത്തുന്ന നാലാംഘട്ട നെൽക്കൃഷിയുടെ നടീൽ ബാങ്ക് പ്രസിഡന്റ് പി.ജെ. അനിൽ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നൗഷാദ് പാറപ്പുറം, ടി.വി. സുധീഷ്, ബോർഡ് മെമ്പർ മിനി ശശികുമാർ, കർഷകസംഘം സെക്രട്ടറി കെ.വി. ഷാലി, കാർഷിക ഗ്രൂപ്പ് അംഗങ്ങളായ എൻ. ശ്രീജിത്ത്, ശശികുമാർ, ബൈജു എന്നിവർ പങ്കെടുത്തു. 15 ഏക്കർ സ്ഥലത്താണ് കൃഷി.