മൂവാറ്റുപുഴ: മാറാടി പഞ്ചായത്ത് കൃഷിഭവന്റെ വിളആരോഗ്യക്ലിനിക് പ്രവർത്തനം തുടങ്ങി. ജില്ലാ പഞ്ചായത്ത് അംഗം ഷാന്റി എബ്രഹാം ഉദ്‌ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ബേബി അദ്ധ്യക്ഷത വഹിച്ചു .മാറാടി പഞ്ചായത്തിന് അനുവദിച്ച മിനി റൈസ്‌മിൽ സമർപ്പണം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ രാമകൃഷ്ണനും വിളനിരീക്ഷണപത്രിക ഉർവ്വരതയുടെ പ്രകാശനം ബ്ലോക്ക് പഞ്ചായത്ത് അംഗം ബിനി ഷൈമോനും നിർവഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.പി. ജോളി, ബിജു കുര്യാക്കോസ്, കൃഷി ഡെപ്യൂട്ടി ഡയറക്ടർ അനിത ജെയിംസ്, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ടാനി തോമസ്, കൃഷിവകുപ്പ് ഉദ്യോഗസ്ഥരായ എൽദോസ് എബ്രഹാം, എസ്.ജി. വേണു, എം.പി. സുമേഷ്, ഇ.പി. സിനിമോൾ എന്നിവർ സംസാരിച്ചു. എല്ലാ ബുധനാഴ്ച്ചകളിലും ക്ലിനിക്കിനോടനുബന്ധിച്ച് നടത്തുന്ന ക്ലിനിക്ഡേയിൽ കീടരോഗബാധ സംബന്ധിച്ച് കർഷകക്ക് സംശയനിവാരണം നടത്താം. വായനശാലയിൽ കാർഷിക പ്രസിദ്ധീകരണങ്ങളും പുസ്തകങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.