ആലുവ: ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെയും വിദ്യാലയങ്ങളിൽ തസ്തികനിർണ്ണയം നടത്താതെയും ഉദ്യോഗാർത്ഥികളെ പെരുവഴിയിലാക്കുന്ന സർക്കാർ നിലപാട് തിരുത്തണമെന്നും പി.എസ്.സി നിയമനം വേഗത്തിലാക്കണമെന്നും കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷൻ ആലുവ വിദ്യാഭ്യാസ ജില്ല കൺവെൻഷൻ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് എം.എം. നാസർ വളയൻചിറങ്ങര ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി സി.എസ്. സിദ്ദീഖ് അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായി കെ.കെ. ഹുസൈൻ (പ്രസിഡന്റ്), ഉമറുൽ ഫാറൂഖ്, ഇ.പി. സുലൈഖ (വൈസ് പ്രസിഡന്റുമാർ), ടി.ടി. ഷിയസ് (ജനറൽ സെക്രട്ടറി), സി.കെ. സഫിയ, ഫസീല അബ്ബാസ് (ജോയിന്റ് സെക്രട്ടറിമാർ), മുഹമ്മദ് സാലിം മേക്കാടി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.