
കുമ്പളങ്ങി: ഫോർട്ടുകൊച്ചി മത്സ്യഗ്രാമത്തിൽ അംഗമായ ജോസഫ് കട്ടിക്കാട്ട് അപകടത്തിൽ മരണപെട്ടതിനെ തുടർന്ന് കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ഏർപ്പെടുത്തിയിട്ടുള്ള പത്തുലക്ഷം രൂപയുടെ ധനസഹായം ആശ്രിതയായ ആനി നിമ്മിക്ക് കൊച്ചി എം.എൽ. എ കെ.ജെ. മാക്‌സി കൈമാറി. ക്ഷേമകാര്യകമ്മിറ്റി ചെയർപേഴ്‌സനും ഡിവിഷൻ കൗൺസിലറുമായ ഷീബാ ലാൽ, ഫിഷറിസ് ഓഫിസർ കെ.ഡി. ഷാലു, ഫിഷറിസ് സൂപ്രണ്ട് സേവ്യർ ബോബൻ എന്നിവർ സന്നിഹിതരായിരുന്നു.