kklm
ഹൈവേ ജംഗ്ഷനിൽ ജീപ്പ് റോഡിൽ കയറ്റിയിട്ട് പിറവം പൊലീസിന്റെ വാഹനപരിശോധന

പിറവം: ഓണക്കൂർ പാലത്തിന് സമീപം റോഡിലെ കാഴ്ച മറയത്തക്ക വിധം ജംഗ്ഷനിൽ ഹൈവേ റോഡിലേക്ക് പൊലീസ് ജീപ്പ് കയറ്റിയിട്ട് നടത്തുന്ന പരിശോധന അപകടത്തിന് വഴിവെക്കുന്നതായി ആക്ഷേപം. ടിപ്പർലോറികളും മറ്റു വാഹനങ്ങളും വേഗത്തിൽ പിടികൂടി ടാർജറ്റ് തികയ്ക്കുന്നതിനുള്ള എളുപ്പവഴിയാണിത്.
പാലം ബസ് സ്റ്റോപ്പിൽ ജീപ്പ് റോഡിൽ കയറ്റി ഇട്ടാണ് വാഹനപരിശോധന നടത്തുന്നത്.
ഓണക്കൂർ നിരപ്പ് അഞ്ചൽപ്പെട്ടി ഭാഗങ്ങളിൽ റോഡിൽ വീതിയുള്ള നിരവധി സ്ഥലങ്ങൾ ഉണ്ടെങ്കിലും അവിടെക്കിടന്ന് പരിശോധന നടത്താറില്ല.
റോഡിലെ കാഴ്ച മറയത്തക്കവിധവും മറ്റ് വാഹനങ്ങൾക്ക് അപകടമുണ്ടാക്കുന്ന രീതിയിലും വാഹനം പാർക്ക് ചെയ്ത് നിരത്തുകളിൽ ചെക്കിംഗ് പാടില്ലെന്ന് പൊലീസ് മേധാവികളുടെ സർക്കുലറുണ്ടെങ്കിലും
പിറവം പൊലീസിന് ഇത് ബാധകമല്ലെന്നാണ് പരാതി.