ആലങ്ങാട്: തിരുമുപ്പം പരപ്പ്റോഡ് നവീകരണ പദ്ധതിയുടെ നിർമ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. യേശുദാസ് പറപ്പിള്ളി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.എം. മനാഫ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ വിൻസന്റ് കാരിക്കശേരി, ജോബ് കുറുപ്പത്ത് എന്നിവർ പങ്കെടുത്തു. ജില്ല പഞ്ചായത്തും ആലങ്ങാട് പഞ്ചായത്തും സംയുക്തമായി 34 ലക്ഷം രൂപ ചെലവിലാണ് റോഡ് നവീകരിക്കുന്നത്.