 
വൈപ്പിൻ: പൊതുപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് വൈപ്പിൻകരയിൽ ഒറ്റയാൾ സമരം നടത്തുന്ന എടവനക്കാട് കോട്ടൂർ ബാഹുലേയന് കാഞ്ചീരവം ബുക്‌സിന്റെ ശ്രവണശ്രീ പുരസ്‌കാരം പ്രഖ്യാപിച്ചു. ആർട്ടിസ്റ്റ് ഭട്ടതിരി രൂപകല്പന ചെയ്ത് കരമന പദ്മകുമാർ നിർമ്മിക്കുന്ന ശില്പവും പൊന്നാടയും പ്രശസ്തി പത്രവുമാണ് നൽകുന്നതെന്ന് അവാർഡ് പ്രഖ്യാപനം നടത്തിയ കാഞ്ചീരവം പ്രസിഡന്റ് കാട്ടാക്കട രവി, ട്രഷറർ വി.എസ്. സുരേഷ് ചന്ദ്രകുമാർ, ജോ.സെക്രട്ടറി കെ.പി. ശിവകുമാർ എന്നിവർ പറഞ്ഞു. ഏപ്രിലിൽ കൊല്ലം ജയൻ സ്മാരക ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും.