പെരുമ്പാവൂർ: വിദ്യാകിരണം മിഷന്റെ പ്ലാൻഫണ്ടിൽനിന്ന് അനുവദിച്ച ഒരുകോടി എട്ടുലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച വളയൻചിറങ്ങര ഗവ. എൽ.പി സ്‌കൂളിന്റെ ആറ് ക്ലാസ് മുറികളുള്ള അക്കാഡമിക് ബ്ലോക്കിന്റെ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിക്കും. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അദ്ധ്യക്ഷനായിരിക്കും. സ്‌കൂൾതല ഉദ്ഘാടനം അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിർവഹിക്കും. അടുത്ത അദ്ധ്യയനവർഷത്തെ ജെൻഡർന്യൂട്രൽ ഖാദി യൂണിഫോം വിതരണോദ്ഘാടനം ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ നിർവഹിക്കും.
ആറ് സ്മാർട്ട് ക്ലാസ് മുറികളും ശൗചാലയ സമുച്ചയവും വാഷ് ഏരിയയും കെട്ടിടത്തിലുണ്ട്.