പെരുമ്പാവൂർ: വർഷങ്ങളായി തകർന്ന് ഗതാഗതയോഗ്യമല്ലാതിരുന്ന മുടിക്കൽ - ചെറുവേലിക്കുന്ന് റോഡ് ജില്ലാ പഞ്ചായത്ത് 20 ലക്ഷം രൂപ ചെലവഴിച്ച് ടൈൽ വിരിച്ച് നവീകരിക്കുന്നു. വാഴക്കുളം ഗ്രാമപഞ്ചായത്തിൽ ഏറ്റവും കൂടുതൽ ചരക്ക് ലോറികളും മറ്റ് വാഹനങ്ങളും കടന്നുപോകുന്ന പ്രാധാന്യമേറിയ റോഡാണ് ഇത്. നിർമ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ സനിത റഹിം നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എം അബ്ദുൾ അസീസ് അദ്ധ്യക്ഷത വഹിച്ചു. മെമ്പർ അഷ്റഫ് ചീരേക്കാട്ടിൽ, മുസ്ലിംലീഗ് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ഷാജഹാൻ, വാർഡ് പ്രസിഡന്റ് അഹമ്മദുണ്ണി, മാറമ്പിള്ളി സഹകരണബാങ്ക് വൈസ് പ്രസിഡന്റ് ജലാൽ, മഞ്ഞപ്പെട്ടി ക്ഷീരസംഘം പ്രസിഡന്റ് അഹമ്മദുണ്ണി, വി.കെ. ഇബ്രാഹിം, അബ്ദുൾകരിം, ടി.എസ്. അലിയാർ, വി.എ. ഹസൈനാർ, കെ.കെ. കബീർ, എം.എ. അഷ്റഫ് തുടങ്ങിയവർ പങ്കെടുത്തു.