ആലുവ: നഗരസഭ നൂറാംവാർഷികത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ബാഡ്മിന്റൺ ടൂർണമെന്റ് അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ എം.ഒ. ജോൺ അദ്ധ്യക്ഷത വഹിച്ചു. സെന്റ് തോമസ് പ്രൊവിൻഷ്യൽ ചർച്ച് മേധാവി ഫാ. പോളി മാടശേരി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ഫാസിൽ ഹുസൈൻ, എൻ.പി. സൈമൺ, എം.എം. ജേക്കബ്, പ്രതിപക്ഷനേതാവ് ഗെയിൽസ് ദേവസി പയ്യപ്പിള്ളി, കൗൺസിലർമാരായ കെ. ജയകുമാർ, ജെയ്‌സൺ പീറ്റർ, പി.പി. ജയിംസ്, ഫ്രണ്ട്ഷിപ്പ് ഹൗസ് പ്രസിഡന്റ് ഷെല്ലി ജോസഫ്, എം.എൻ. സത്യദേവൻ, മുൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഷാഫി, തോമസ് പോൾ, അനിൽകുമാർ, ഫ്രാൻസിസ് മൂത്തേടൻ തുടങ്ങിയവർ പങ്കെടുത്തു.