മരട്: ചമ്പക്കര ഭുവനേശ്വരി ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാ ഉത്സവം ഇന്നു മുതൽ 13 വരെ നടക്കും. ഇന്ന് വൈകിട്ട് 6.30ന് ക്ഷേത്രത്തിന്റെ പുനർനിർമ്മാണസ്മരണിക മുൻ ചീഫ് ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണൻ പ്രകാശനം ചെയ്യും. ക്ഷേത്രനിർമ്മാണത്തിൽ പങ്കുവഹിച്ചവരെ തന്ത്രി അനുജൻ നാരായണൻ നമ്പൂതിരി ആദരിക്കും. 13ന് രാവിലെ 9.30 നും 10.15 നും മദ്ധ്യേ ഭുവനേശ്വരി ദേവിയുടെ പ്രതിഷ്ഠ നടക്കും. തുടർന്ന് ബ്രഹ്മകലശാഭിഷേകം. വൈകിട്ട് 6.30ന് ദേവിക്ക് പൂമൂടൽ, പുഷ്പാഭിഷേകം എന്നിവ നടക്കും.