jci
പള്ളിക്കര ജെ.സി.ഐയുടെ നേതൃത്വത്തിൽ കൊവിഡ് പ്രതിരോധ സാമഗ്രികൾ വിതരണം ചെയ്യുന്നു

കിഴക്കമ്പലം: മോറക്കാല ഹയർ സെക്കൻഡറി സ്‌കൂളിൽ ജെ.സി.ഐ പള്ളിക്കര കൊവിഡ് പ്രതിരോധ സാമഗ്രികൾ വിതരണം ചെയ്തു. ഓട്ടോമാ​റ്റിക്ക് സാനി​റ്റേഷൻ ഉപകരണവും സ്ഥാപിച്ചു. സോൺ വൈസ് പ്രസിഡന്റ് മിലൻ വി. മാത്യു ഉപകരണങ്ങൾ കൈമാറി. പള്ളിക്കര ജെ.സി.ഐ പ്രസിഡന്റ് കെ.എച്ച്. ഇബ്രാഹിം അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ പി.വി. ജേക്കബ്, ഹെഡ്മാസ്റ്റർ ജോസ്‌മാത്യു അദ്ധ്യാപകരായ റെജിവർഗീസ്, ആശ, സോൺ കോ ഓർഡിനേ​റ്റർ ലിജു ടി. സാജു, ടി.എ. മുഹമ്മദ്, സണ്ണി വർഗീസ്, പി.പി. മത്തായി, സാനി തോമസ് തുടങ്ങിയവർ സംസാരിച്ചു.