 
ആലങ്ങാട്: കുടിവെള്ളക്ഷാമം പരിഹരിക്കുക, പെരിയാർവാലി കനാലിലൂടെ കൃഷിക്ക് വെള്ളം എത്തിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ബിജെപി ആലങ്ങാട് പഞ്ചായത്ത് ഈസ്റ്റ് ഏരിയാ കമ്മിറ്റി വില്ലേജ് ഓഫീസ് ഉപരോധവും വരണ്ടുണങ്ങിയ തിരുവാല്ലൂരിലെ പെരിയാർവാലി വരാപ്പുഴ ബ്രാഞ്ച് കനാലിൽ റീത്ത് സമർപ്പണവും നടത്തി. ജില്ലാ സെക്രട്ടറി ബസിത്കുമാർ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് കെ.ആർ. രതീഷ് അദ്ധ്യക്ഷനായി. മണ്ഡലം വൈസ്റ്റ് പ്രസിഡന്റ്് ജയിംസ് മഞ്ഞളി, സെക്രട്ടറി സീനാ സുഭാഷ്, എസ്.സിമോർച്ച മണ്ഡലം പ്രസിഡന്റ് സി.ആർ. സുധാകരൻ, മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ് മായാ പ്രകാശൻ, ഈസ്റ്റ് ഏരിയാ ജനറൽ സെക്രട്ടറി കെ.എസ്. സുരേഷ്, സുരേഷ് പൈ, സിനി ഗിരീഷ്, ഇ.എസ്. രാജേഷ്, എം.ജി. ഹരീഷ്‌കുമാർ, വാർഡ് മെമ്പർ വിജി സുരേഷ് എന്നിവർ പ്രസംഗിച്ചു.