ആലങ്ങാട്: ഉദ്ഘാടനം ചെയ്ത് ഒന്നരവർഷം കഴിഞ്ഞിട്ടും പൂട്ടിയിട്ടിരിക്കുന്ന തിരുവല്ലൂർ ഹെൽത്ത് സെന്റർ ഉടൻ തുറന്നുപ്രവർത്തിക്കണമെന്ന് സി.പി.ഐ തിരുവല്ലൂർ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. ശിവൻ പതാക ഉയർത്തി. ജില്ലാ പഞ്ചായത്ത് അംഗം കെ.വി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ആർ. രാധാകൃഷ്ണൻ, ലോക്കൽ സെക്രട്ടറി എം.എസ്. കുഞ്ഞുമുഹമ്മദ്, പി. രാജീവ്, ലത പുരുഷൻ, എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി കെ.എ. അൻഷാദ് തുടങ്ങിയവർ പ്രസംഗിച്ചു. കെ.കെ. രവി (സെക്രട്ടറി), ഷിബു കണ്ണങ്കാടൻ (അസി. സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.