കുറുപ്പംപടി: വിദ്യാകിരണം മിഷൻ പ്ലാൻഫണ്ടിൽ നിന്നനുവദിച്ച ഒരു കോടി 8 ലക്ഷം രൂപ ഉപയോഗിച്ച് വളയൻചിറങ്ങര ഗവ. എൽ.പി സ്കൂളിൽ നിർമ്മിച്ച അക്കാഡമിക് ബ്ലോക്കിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ മുഖ്യപ്രഭാഷണം നടത്തി.
തുടർന്ന് സ്കൂൾ അങ്കണത്തിൽ ചേർന്ന പൊതുയോഗത്തിൽ അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ പൊതുസമ്മേളനവും സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനവും നിർവ്വഹിച്ചു. കുട്ടികൾക്കുള്ള അടുത്ത അദ്ധ്യയന വർഷത്തേക്കുള്ള ജൻഡർ ന്യൂട്രൽ ഖാദി യൂണിഫോമിന്റേയും അദ്ധ്യാപകർക്കുള്ള ഖാദി യൂണിഫോം സാരിയുടേയും വിതരണോദ്ഘാടനം ഖാദിബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ നിർവ്വഹിച്ചു. വെങ്ങോല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ബി. ഹമീദ് അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് വി. വിവേക്, ഹെഡ്മിസ്ട്രസ് കെ.എ. ഉഷ എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.അൻവർ അലി എൽ.എസ്.എസ് വിജയികൾക്കുള്ള ട്രോഫി വിതരണം ചെയ്തു.
എൻ.സി. മോഹനൻ, രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. പി. അജയകുമാർ, വെങ്ങോല സഹകരണബാങ്ക് പ്രസിഡന്റ് എം.ഐ. ബീരാസ്, ജില്ലാ പഞ്ചായത്ത് മെമ്പർ പി.എം. നാസർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അശ്വതി രതീഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷിജി, പഞ്ചായത്ത് മെമ്പർ ലക്ഷ്മി റെജി, ഡയറ്റ് ലക്ചറർ മുഹമ്മദ് റാഫി, ഹെഡ്മാസ്റ്റർ ജി. ആനന്ദകുമാർ, എസ് എം സി ചെയർമാൻ കെ. അശോകൻ, സി.രാജി, കെ.പി. സുമ തുടങ്ങിയവർ സംസാരിച്ചു.