കുറുപ്പംപടി: അശമന്നൂർ പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമായി. പൂമല, കൊട്ടാരംകുന്ന്, ഏക്കുന്നം,നൂലേലി ഭാഗങ്ങളിലാണ് ഏറ്റവും അധികം കുടിവെള്ളത്തിന് ക്ഷാമം അനുഭവപ്പെടുന്നത്. വാട്ടർ അതോറിറ്റിയുടെ കുടിവെള്ള വിതരണ സംവിധാനം കാര്യക്ഷമമായി പ്രവർത്തിക്കാത്തതാണ് കുടിവെള്ള ക്ഷാമത്തിന് കാരണം.

ഷിഫ്റ്റ് സമ്പ്രദായത്തിലാണ് വാട്ടർ അതോറിറ്റിയുടെ പമ്പിംഗ് നടക്കുന്നത്. മുൻകാലങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമായ സമയത്ത് ടാങ്കർ ലോറികളിൽ കുടിവെള്ളമെത്തിച്ച് പരിഹരിക്കുന്നതിന് ശ്രമിച്ചിരുന്നു. അത്തരത്തിലുള്ള സംവിധാനങ്ങൾ ഒരുക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

അശമന്നൂർ ഗ്രാമ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനുവേണ്ടി ടാങ്കർ ലോറികളിൽ കുടിവെള്ളം വിതരണം നടത്തുന്നുണ്ട്. മിക്കവാറും സ്ഥലങ്ങളിൽ എല്ലാം ടാങ്കർ ലോറിയിൽ കുടിവെള്ളം എത്തുന്നത് ഒരു പരിധിവരെ പരിഹാരമാകുന്നുണ്ട്.

ഷിജി ഷാജി

പ്രസിഡന്റ്

അശമന്നൂർ ഗ്രാമപഞ്ചായത്ത്

പമ്പിംഗ്‌ ഷിഫ്റ്റ് വർദ്ധിപ്പിച്ച് ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ളം എത്തിക്കുന്നതിന് ഉത്തരവാദിത്വപ്പെട്ടവർ അലംഭാവം കാണിക്കുകയാണ്.

ബിനോയ് ചെമ്പകശ്ശേരി

കോൺഗ്രസ്

അശമന്നൂർ മണ്ഡലം പ്രസിഡന്റ്