കൂത്താട്ടുകുളം: മുളക്കുളം ശ്രീലക്ഷ്മണസ്വാമി ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തിന്റേയും തിടപ്പിള്ളിയുടേയും കേടുപാടുകൾ നീക്കി സംരക്ഷിക്കുന്നതിനുള്ള പ്രവൃത്തിക്ക് തുടക്കമായി. ക്ഷേത്രത്തിൽ നടന്ന ചടങ്ങുകൾക്ക് അഡ്വ. കെ.വി. ഗോപിനാഥൻ നായർ, ഉപദേശകസമിതി പ്രസിഡന്റ് എൻ.കെ. നാരായണൻ നായർ, സെക്രട്ടറി പി.ആർ. ലക്ഷ്മണൻ, ജി. രഘുനാഥ്, ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസർ സബിത, മേൽശാന്തി കൃഷ്ണകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.