
കൊച്ചി: മാർച്ച് 28, 29 തിയതികളിലെ ദേശീയ പണിമുടക്ക് ജില്ലയിൽ വിജയിപ്പിക്കാൻ സംയുക്ത ട്രേഡ് യൂണിയൻ ജില്ലാസമിതി യോഗം തീരുമാനിച്ചു. ജനദ്രോഹ കേന്ദ്ര ബഡ്ജറ്റിനെതിരെ 16ന് വൈകിട്ട് 5ന് മണ്ഡലം കേന്ദ്രങ്ങളിൽ സായാഹ്ന ധർണ്ണകൾ സംഘടിപ്പിക്കും.ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.കെ. ഇബ്രാഹിംകുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.ആർ. മുരളീധരൻ റിപ്പോർട്ട് അവതരിപ്പിച്ചു. കെ.എൻ. ഗോപി, പി.എം.എ. ലത്തീഫ്, പി.എം. ദിനേശൻ, മനോജ് പെരുമ്പിള്ളി, കെ.പി. വിജയകുമാർ, സി.കെ. മണിശങ്കർ, കെ.എ. അലി അക്ബർ, കെ.വി. മനോജ് തുടങ്ങിയവർ പങ്കെടുത്തു.