
കൊച്ചി: പ്രധാന വീഥികളിലൂടെ കടന്നു പോകുന്ന ഓവർ ഹെഡ്കേബിളുകളും ഉപയോഗശൂന്യമായതും അനധികൃതമായി കിടക്കുന്നവയുമാണന്നും അവ നീക്കം ചെയ്യണമെന്നും റെസിഡന്റ്സ് അസോസിയേഷൻ കോ ഓർഡിനേഷൻ കൗൺസിൽ (റാക്കോ) സംസ്ഥാന കൗൺസിൽ ആവശ്യപ്പെട്ടു. റോഡിന് കുറുകേയും വശങ്ങളിലും അശ്രദ്ധയോടെ സ്ഥാപിച്ചിരിക്കുന്ന കേബിളുകളിൽ കുരുങ്ങി ഇരുചക്രവാഹന യാത്രക്കാരും കാൽനടക്കാരും അപകടത്തിൽ പെടുന്നത് നിത്യസംഭവമായിട്ടും അധികൃതർ നടപടി എടുക്കുന്നില്ല. യോഗത്തിൽ റാക്കോ സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.ആർ. പത്മനാഭൻ നായർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കുരുവിള മാത്യൂസ് സംസാരിച്ചു.